തിരുവനന്തപുരം: യുവമോര്‍ച്ച പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഇന്ന് ഹര്‍ത്താല്‍. തിരുവനന്തപുരം നഗരപരിധിയില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷാണ് ഇക്കാര്യമറിയിച്ചത്.
വെള്ളിയാഴ്ച രാത്രി 7.30നാണ് കണ്ണമൂല സ്വദേശിയായ വിഷ്ണു കൊല്ലപ്പെട്ടത്. വിഷ്ണുവിനെ ഒരു സംഘമാളുകള്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ വിഷണുവിന്റെ അമ്മയ്ക്കും പിതൃ സഹോദരിക്കും പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post