തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ ഫലപ്രദമായി തടയുതിന് ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും ബാലസഭ, അയല്‍ക്കൂട്ടം, റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളെ സമിതികളില്‍ ഉള്‍പ്പെടുത്തുതിനും നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സാമൂഹ്യനീതിവകുപ്പ് സെക്രട്ടറിക്കും ഡയറക്റ്റര്‍ക്കും നിര്‍ദ്ദേശം നല്‍കി. ജില്ലാതല ജാഗ്രതാസമിതികളുടെ യോഗങ്ങള്‍ നിശ്ചിത ഇടവേളകളില്‍ നടത്തണമെന്നും പ്രവര്‍ത്തനപുരോഗതി വിലയിരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജില്ലാ ശിശുസംരക്ഷണ സമിതി യോഗങ്ങള്‍ കൃത്യമായി ചേരുതിനും ബാലസുരക്ഷാ പ്രോട്ടോക്കോള്‍ എത്രയുംവേഗം നടപ്പിലാക്കുതിനും ജില്ലാ കളക്റ്റര്‍മാര്‍ മുഖേന നടപടി സ്വീകരിക്കാന്‍ സാമൂഹ്യനീതിവകുപ്പ് സെക്രട്ടറിയോടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ. നസീര്‍, മീന.സി.യു എിവരടങ്ങിയ ഫുള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
Discussion about this post