തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെന്നൈ അപ്പോളോ ആശപത്രിയില്‍ ഗവര്‍ണര്‍ പി. സദാശിവത്തോടൊപ്പം ജയലളിതയെ സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.
അപ്പോളോ ആശുപത്രിയുടെ മേധാവി പ്രതാപ് റെഡ്ഡി, ജയലളിതയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സംഘം എന്നിവരുമായി മുഖ്യമന്ത്രി സംസാരിച്ചു. ജയലളിതയുടെ ആരോഗ്യ കാര്യത്തില്‍ വളരെ കാര്യമായ പുരോഗതിയുണ്ടെന്നും തികഞ്ഞ പ്രത്യാശയോടെയാണ് ചികിത്സ മുമ്പോട്ട് കൊണ്ടുപോകുന്നതെന്നും ഡോക്ടര്‍മാരുടെ സംഘം മുഖ്യമന്ത്രിയോട് പറഞ്ഞു. തമിഴ്‌നാട് ധനകാര്യ മന്ത്രി, ആരോഗ്യ മന്ത്രി എന്നിവരും കേരള മുഖ്യമന്ത്രിയും ഗവര്‍ണറും എത്തുന്നതറിഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു. അവരുമായും മുഖ്യമന്ത്രി സംസാരിച്ചു. ജയലളിതക്ക് വളരെ വേഗത്തില്‍ പൂര്‍ണസുഖമാവട്ടെ എന്ന് കേരള ജനതയുടെ ആശംസ മുഖ്യമന്ത്രി തമിഴ്‌നാട് മന്ത്രിമാരിലൂടെ അവിടത്തെ ജനങ്ങളെ അറിയി
Discussion about this post