പൊള്ളാച്ചി: ജലദൗര്‍ലഭ്യം നേരിടുന്ന പാലക്കാട്ടെ കര്‍ഷകര്‍ക്ക് ആശ്വാസമായി തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം. ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് പൊള്ളാച്ചിയില്‍ നടന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ കേരളത്തിന് സെക്കന്‍ഡില്‍ 300 ഘനയടി വെള്ളം വിട്ടുനല്‍കാന്‍ തീരുമാനമായി. സംയുക്ത ജലക്രമീകരണ യോഗത്തില്‍ തമിഴ്‌നാട് പങ്കെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. യോഗ തീയതി പിന്നീട് തീരുമാനിക്കും.
Discussion about this post