തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനംചെയ്തു. കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെ നടത്തുന്ന ഹര്‍ത്താലില്‍നിന്ന് ആസ്പത്രി, മെഡിക്കല്‍ സ്റ്റോര്‍, പാല്‍, പത്രം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
ബിജെപി പ്രവര്‍ത്തകന്‍ രമിത്തിനെ പിണറായി ടൗണിനടുത്തുള്ള പെട്രോള്‍ പമ്പിനടുത്തുവച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. കഴുത്തിലില്‍ ആളഴത്തില്‍ വെട്ടേറ്റ രമിത്ത് ആസ്പത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ മരണമടയുകയായിരുന്നു.
Discussion about this post