* ഏറ്റുമുട്ടല്‍ അവസാനിച്ചു
ശ്രീനഗര്‍: പാംപോറിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ അതിക്രമിച്ചു കടന്ന രണ്ട് ഭീകരരെ വധിച്ചു. ഇതേത്തുടര്‍ന്ന് ഭീകരരെ കീഴടക്കുന്നതിനായുള്ള സൈനിക നടപടി അവസാനിച്ചു.
ശ്രീനഗറില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഇ.ഡി.ഐ കാമ്പസ് കെട്ടിടത്തില്‍ രണ്ട് ഭീകരരാണുണ്ടായിരുതെന്നും ഇരുവരേയും വധിച്ചുവെന്നും മേജര്‍ ജനറല്‍ അശോക് നാറുല അറിയിച്ചു. അറുപതു മുറികളുള്ള കെട്ടിടത്തില്‍ ഓരോ മുറികളും പരിശോധിക്കേണ്ടിയിരുന്നതിനാലാണ് സൈനിക നടപടി നീണ്ടു പോയതെന്ന് അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു ഭീകരര്‍ കെട്ടിടത്തിനുള്ളിലേക്ക് കടന്നത്.
Discussion about this post