ജയലളിത മുഖ്യമന്ത്രിയായി തുടരും
ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വഹിച്ചിരുന്ന ആഭ്യന്തരം, പൊതുഭരണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ധനമന്ത്രി ഒ. പനീര്‍ശെല്‍വത്തിനു കൈമാറി. ജയലളിത മുഖ്യമന്ത്രിയായി തുടരും. ജയലളിതയുടെ ഉപദേശപ്രകാരമാണു പുതിയ ക്രമീകരണമെന്ന് രാജ്ഭവനില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.
മന്ത്രിസഭായോഗങ്ങളില്‍ പനീര്‍ശെല്‍വം അധ്യക്ഷത വഹിക്കും. ജയലളിത വീണ്ടും ചുമതലയേല്‍ക്കുംവരെ ഈ ക്രമീകരണം തുടരുമെന്നും അറിയിപ്പില്‍ പറയുന്നു.
Discussion about this post