
തിരുവനന്തപുരം: കണ്ണൂരില്‍ സിപിഎമ്മുകാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രമിത്തിനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ആദ്യമണിക്കൂറുകളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, പാല്‍, പത്രം, മൃതസംസ്‌കാരത്തിനു പോകുന്നവര്‍, വിമാനത്താവളത്തിലേക്കു പോകുന്നവര്‍, വിവാഹം, ഹജ്ജ്, ശബരിമല തീര്‍ഥാടകര്‍ എന്നിവരെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്നലെ രാവിലെ ഗര്‍ഭിണിയായ സഹോദരിക്ക് മരുന്ന് വാങ്ങാന്‍ തലശ്ശേരിയിലേക്ക് പോകാനിറങ്ങിയ രമിത്തിനെ പിണറായി ടൗണിലെ പെട്രോള്‍ പമ്പിന് സമീപം സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ രമിത്തിനെ തലശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Discussion about this post