പിണറായി: മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുണ്ടായ അക്രമങ്ങളില്‍ മുന്‍വിധികളില്ലാതെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ ആവശ്യപ്പെട്ടു. കണ്ണൂരിലെ അക്രമങ്ങള്‍ തടയാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിക്കും ചുമതലയുണ്ട്. രണ്ടു ദിവസത്തിനകം രണ്ടു കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. പിണറായിയിലും പരിസരത്തും പതിനഞ്ചിലേറെ വീടുകള്‍ തകര്‍ക്കുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്.
കണ്ണൂരിലെ സംഘര്‍ഷാവസ്ഥയ്ക്ക് തടയിടുന്നതിനായി മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടതാണ്. അണികളെക്കൊണ്ട് അരാജകത്വം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി മുന്നോട്ടുവരണമെന്നും ഒ.രാജഗോപാല്‍ ആവശ്യപ്പെട്ടു.
Discussion about this post