തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ രാജി സന്നദ്ധത അറിയിച്ചു. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. വ്യവസായ വകുപ്പിന്റെ മുഴുവന്‍ നിയമനങ്ങളും സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ കോടിയേരി മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജയരാജനെതിരേ കേസെടുത്ത് അന്വേഷണം നടത്താമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് നിയമോപദേശവും ലഭിച്ചു. അദ്ദേഹം ഇക്കാര്യം മുഖ്യമന്ത്രി നേരിട്ടുകണ്ട് അറിയിച്ചു.













