തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ പി ജയരാജന്‍ രാജിവെച്ചു. ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് രാജി. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജയരാജനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് രാജി പ്രഖ്യാപനം.
ജയരാജന്‍റെ രാജിതീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. രാജിക്കത്ത് ഇന്നുതന്നെ കൈമാറും.
സെക്രട്ടറിയേറ്റ് യോഗത്തില്‍ ജയരാജന്‍ രാജിവെച്ചേ മതിയാകു എന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. തുടര്‍ന്ന് തനിക്ക് തെറ്റുപറ്റിയതായി യോഗത്തില്‍ ജയരാജന്‍ സമ്മതിച്ചു.
Discussion about this post