വാരണാസി: ആത്മീയഗുരു ബാബ ജയ്ഗുരുദേവിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് 19 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ രാജ്ഘാട്ട് പാലത്തിന് സമീപമാണ് അപകടം നടന്നത്. ഇടുങ്ങിയ പാലത്തില്‍ ആളുകള്‍ തള്ളികയറിയതാണ് അപകടത്തിന് കാരണം.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും എല്ലാ സഹായങ്ങളും നല്‍കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും പ്രധാനമന്ത്രി ട്വിറ്ററില്‍ രേഖപ്പെടുത്തി.
Discussion about this post