ആലപ്പുഴ: ഇ.എസ്.ബിജിമോള്‍ എംഎല്‍എയെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഇടുക്കി ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തി. ഇക്കാര്യത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് നല്‍കിയ ശിപാര്‍ശ സംസ്ഥാന കൗണ്‍സില്‍ പൂര്‍ണമായും അംഗീകരിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ബിജിമോള്‍ ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ നടത്തിയ ‘ഗോഡ് ഫാദര്‍’ പരാമര്‍ശമാണ് തരംതാഴ്ത്തലിനു കാരണമായത്.
ഗോഡ് ഫാദര്‍ ഇല്ലാത്തതിനാലാണ് തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാതെ പോയതെന്ന് വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ബിജിമോള്‍ പറഞ്ഞിരുന്നു.
Discussion about this post