തിരുവനന്തപുരം: ടൂറിസത്തിന്റെ വളര്‍ച്ചയുടെ മേഖലയില്‍ പുതിയആശയങ്ങളും ഉത്പന്നങ്ങളും ഉണ്ടാകേണ്ടതും പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തേണ്ടതും അനിവാര്യതയാണെന്ന് ടൂറിസംമന്ത്രി എ.സി. മൊയ്തീന്‍ അഭിപ്രായപ്പെട്ടു. മാജിക് പ്ലാനറ്റിന്റെ മാജിക് സര്‍ക്കസ് ടൂറിസം പദ്ധതിയുടെ പ്രഖ്യാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തില്‍ പുതിയ ടൂറിസം മേഖലകളും ഉത്പന്നങ്ങളും കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ മാജിക്കും സര്‍ക്കസും സമന്വയിപ്പിച്ചുള്ള പുതിയ ആസ്വാദന സാധ്യത സൃഷ്ടിച്ചത് പ്രയോജനപ്പെടുത്തണം. നമ്മുടെ ടൂറിസം വികസനത്തിന് ഈ ആശയം കൂടി പ്രയോജനപ്പെടുത്താനുള്ള സഹായങ്ങളുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. മാജിക് പ്ലാനറ്റിന്റെ ഒരു വര്‍ഷം നീളുന്ന സാമൂഹ്യ പ്രതിബദ്ധതാ കര്‍മ പദ്ധതികളുടെ ഉദ്ഘാടനം നേരത്തെ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. സാമൂഹ്യ പ്രതിബദ്ധതയോടെ ശാസ്ത്രാവബോധം വളര്‍ത്തുന്ന നടപടികള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഗോപിനാഥ് മുതുകാട്, ചന്ദ്രസേനന്‍ മിതൃമല തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു.
Discussion about this post