വിരുതനഗര്‍: ശിവകാശിയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ വന്‍ പൊട്ടിതെറിയില്‍ 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. പടക്കനിര്‍മാണ ശാലയില്‍ നിന്നും ലോറിയിലേക്ക് പടക്കങ്ങള്‍ കയറ്റുന്നതിനിടെയാണ് പൊട്ടിതെറിയുണ്ടായതെന്നാണ് വിവരം. വന്‍ സ്‌ഫോടന ശബ്ദത്തോടെ നിര്‍മാണശാല അഗ്‌നിഗോളമാവുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Discussion about this post