തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പുതിയ ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്നതായി അറിയിച്ച് വൈസ് പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ ഇറക്കി. സര്‍ക്കുലര്‍ പ്രകാരം പെണ്‍കുട്ടികള്‍ ചുരിദാര്‍, സാരി എന്നിവയില്‍ ഏതെങ്കിലുമേ ധരിക്കാന്‍ പാടുള്ളൂ. ലെഗ്ഗിന്‍സ്, ജീന്‍സ്, ടി ഷര്‍ട്ട് തുടങ്ങിയവ പാടില്ല. ആണ്‍കുട്ടികള്‍ കാഷ്വല്‍ ഡ്രസുകള്‍ ഉപേക്ഷിച്ച് ഫോര്‍മല്‍ ഡ്രസില്‍ എത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. തമിഴ്നാട്ടില്‍ മധുരൈ മെഡിക്കല്‍ കോളജും വിദ്യാര്‍ഥികള്‍ക്ക് ഡ്രസ് കോഡ് നിര്‍ദേശിച്ചിരുന്നു. ജീന്‍സ്-പാന്റ്‌സ്, ടി ഷര്‍ട്ട് തുടങ്ങിയവ ധരിച്ച് വിദ്യാര്‍ഥികള്‍ കോളജില്‍ എത്തരുതെന്ന് മധുരൈ മെഡിക്കല്‍ കോളജ് ഡീന്‍ എസ്. രേവതി സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
Discussion about this post