ന്യൂഡല്‍ഹി: ഹൈക്കോടതിയില്‍ പ്രവര്‍ത്തിച്ചിരുന്ന മീഡയ റൂം വീണ്ടും തുറക്കുന്നതില്‍ എതിര്‍പ്പുകളുണ്ടെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കോടതികളിലെ മാധ്യമ വിലക്കിനെതിരേ കെയുഡബ്ല്യൂജെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.
ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ വരുന്നതില്‍ ഒരു എതിര്‍പ്പുമില്ല. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം അവസാനിപ്പിക്കാന്‍ ഊര്‍ജിത ശ്രമം നടത്തുമെന്നും ഹൈക്കോടതി സുപ്രീം കോടതിയെ അറിയിച്ചു. രജിസ്ട്രാറുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കേസ് സുപ്രീം കോടതി നവംബര്‍ ഏഴിലേക്ക് മാറ്റി.
Discussion about this post