തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിന് മുന്നില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. വലിയശാല സ്വദേശി വെങ്കിടേശ്വരന്‍ സഞ്ചരിച്ചിരുന്ന ബൈക്കാണ് ഓടിക്കൊണ്ടിരിക്കുമ്പോള്‍ തീപിടിച്ചത്. എഞ്ചിനില്‍ നിന്നും വന്ന തീപ്പൊരി ഇന്ധന ടാങ്കിലേക്ക് വ്യാപിച്ച് ബൈക്കില്‍ തീ പടരുകയായിരുന്നു. വെങ്കിടേശ്വര്‍ ബൈക്കില്‍ നിന്നും ചാടിയിറങ്ങിയതിനാല്‍ അപകടം ഒഴിവായി. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.
Discussion about this post