മുംബൈ: ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ മാറ്റി. രത്തന്‍ ടാറ്റയെ താത്കാലിക ചെയര്‍മാനായി നിയമിച്ചു. നാലുമാസത്തിനകം പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സമിതിയെയും ഡയറക്ടര്‍ ബോര്‍ഡ് യോഗം നിയോഗിച്ചു.
രണ്ടുപതിറ്റാണ്ട് ചെയര്‍മാന്‍ സ്ഥാനത്തിരുന്ന രത്തന്‍ ടാറ്റ 75-ാം വയസ്സില്‍ വിരമിച്ചതിനെത്തുടര്‍ന്നായിരുന്നു ടാറ്റാ കുടുംബത്തിനുപുറത്തുനിന്നുള്ള സൈറസ് മിസ്ത്രി ചുമതലയേറ്റത്. നാലുവര്‍ഷം ചെയര്‍മാനായിരുന്ന മിസ്ത്രിയെ തത്സ്ഥാനത്തുനിന്ന് മാറ്റിയതിനു കാരണമൊന്നും വെളിപ്പെടുത്തിയിട്ടില്ല. മുംബൈയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗ തീരുമാനം തിങ്കളാഴ്ച വൈകിട്ട് പത്രക്കുറിപ്പിലൂടെയാണ് ടാറ്റാ സണ്‍സ് അറിയിച്ചത്. 2006 മുതല്‍ ടാറ്റാ ഗ്രൂപ്പ് കമ്പനികളില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് മിസ്ത്രി.
Discussion about this post