ആലപ്പുഴ: പക്ഷിപ്പനി സ്ഥീരീകരിച്ചയിടങ്ങളിലെ താറാവുകളെ ഇന്നുമുതല്‍ കൊന്നു തുടങ്ങും. ആലപ്പുഴ ജില്ലയിലെ മൂന്നു പഞ്ചായത്തുകളിലായി അഞ്ചിടങ്ങളിലാണ് ഇതുവരെ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടങ്ങളിലെ താറാവുകളെയാണ് കൊല്ലുന്നത്.
പക്ഷിപ്പനി സംബന്ധിച്ച് ആലപ്പുഴ ജില്ലയിലെ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് ജില്ലാകളക്ടര്‍ വീണ.എന്‍.മാധവന്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ചയിടങ്ങളില്‍ നിന്ന് താറാവുകളെ കടത്തുന്നത് തടയുമെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post