പത്തനംതിട്ട: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ പതിവായി ദര്‍ശനത്തിനെത്തുന്ന ഗുരുസ്വാമിമാരുടെ പട്ടിക ദേവസ്വം ബോര്‍ഡ് തയാറാക്കുന്നു. ഗുരുസ്വാമി എന്ന നിലയില്‍ ഓരോരുത്തരും സന്ദര്‍ശനം ആരംഭിച്ച കാലംമുതലുള്ള വസ്തുനിഷ്ഠമായ വിവരങ്ങളാണ് നല്‍കേണ്ടത്. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ഡയറക്ടര്‍, സാംസ്‌കാരികപുരാവസ്തു വിഭാഗം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നന്തന്‍കോട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ : 04712319845.












