തിരുവനന്തപുരം: വ്യാപകമായ പരാതിയെത്തുടര്‍ന്ന് പുതിയ റേഷന്‍ കാര്‍ഡില്‍ പേരുവിവരങ്ങള്‍ ചേര്‍ത്തതിലെ പിഴവുകള്‍ തിരുത്താന്‍ അനുവദിച്ച സമയം നീട്ടിയതായി ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ നിയമസഭയില്‍ അറിയിച്ചു. നവംബര്‍ അഞ്ച് വരെ പിഴവുകള്‍ തിരുത്താന്‍ സമയം നല്‍കും. നേരത്തെ ഈ മാസം 30 വരെയാണ് സമയം അനുവദിച്ചിരുന്നത്. അവധിദിനങ്ങളിലും പിഴവ് തിരുത്താനുള്ള അവസരമുണ്ടായിരിക്കും.
Discussion about this post