തിരുവനന്തപുരം: ഓരോരുത്തരുടേയും യഥാര്‍ഥ കഴിവ് തിരിച്ചറിഞ്ഞ് അത് പരമാവധി വളര്‍ത്തി സമൂഹത്തിന് സംഭാവന നല്‍കാനാവണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം വര്‍ധിക്കുന്നതിനൊപ്പം മാനവികതയും വളരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) വഴി പരിശീലനം ലഭിച്ച വിദ്യാര്‍ഥികളുടെ രണ്ടാമത് ബിരുദദാനചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയിലുള്ളതു പോലെ തൊഴില്‍ മേഖലയിലും വൈവിധ്യമുണ്ടെന്ന തിരിച്ചറിവ് വേണം. എല്ലാ തൊഴില്‍മേഖലയിലുള്ളവര്‍ക്കും ഒരേ പ്രാധാന്യമാണ്. തൊഴില്‍ മേഖലകള്‍ പരസ്പരപൂരകങ്ങളാണ്. ഒരു ക്ലാസിലെ എല്ലാവരെയും ഒരു പോലെ കണ്ട് വിദ്യാഭ്യാസം നല്‍കുന്നത് അശാസ്ത്രീയമാണ്. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ കഴിവുകളുള്ളവരാണ്. അതു തിരിച്ചറിഞ്ഞ് വളര്‍ത്താന്‍ ശ്രമിക്കലാകണം വിദ്യാഭ്യാസം. അങ്ങനെയായാല്‍ ആ മേഖലയില്‍ നിപുണനാകാം. അസാപ് ചെയ്യുന്നത് ഇത്തരത്തില്‍ കഴിവ് തിരിച്ചറിഞ്ഞ് വളര്‍ത്താനുള്ള പരിശ്രമമാണ്. സ്‌കൂളിനെ ടാലന്റ് ലാബ് എന്ന രീതിയില്‍ കുട്ടികളുടെ കഴിവിനെ തിരിച്ചറിയാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ഓരോ മണ്ഡലത്തിലും കലാ കായിക സാംസ്‌കാരിക പാര്‍ക്ക് ഉണ്ടാക്കി ഓരോ കുട്ടിയുടേയും കഴിവിനെ വളര്‍ത്താനാണ് ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുന്‍ അഡീ. ചീഫ് സെക്രട്ടറി ഡി. ബാബുപോള്‍ മുഖ്യപ്രഭാഷണം നടത്തി. ബ്രിട്ടീഷ് കൗണ്‍സില്‍ സൗത്ത് ഇന്ത്യ ഡയറക്ടര്‍ മേക്ക് വീ ബാര്‍ക്കര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസ്, ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ എം.എസ്.ജയ, അഡീ. സെക്രട്ടറി & ്അസാപ് ടീം ലീഡര്‍ കെ. ജോര്‍ജ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ അസാപ് സി.ഇ.ഒ ഡോ. എം.ടി രെജു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്ക് റഗുലര്‍ പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യം നല്‍കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് ‘അസാപ്’. റഗുലര്‍ പഠനത്തിനൊപ്പമുള്ള അസാപ് കോഴ്‌സില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി വേനലവധിക്കാലത്ത് ‘സമ്മര്‍ സ്‌കില്‍ സ്‌കൂളും’ നടത്തുന്നുണ്ട്.
Discussion about this post