തിരുവനന്തപുരം: ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പിന്റെയും വിവരപൊതുജന സമ്പര്‍ക്ക വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ മലയാളദിനഭരണഭാഷാവാരാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ഇന്ന് (നവംബര്‍ ഒന്ന്) രാവിലെ ഉച്ചയ്ക്ക് 12.30ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് നിര്‍വഹിക്കും.
ആസൂത്രണസാമ്പത്തികകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ ചീഫ് സെക്രട്ടറി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഭരണഭാഷാ സേവന പുരസ്‌കാരങ്ങള്‍ ചീഫ് സെക്രട്ടറി സമ്മാനിക്കും. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ സ്വാഗതവും വിവരപൊതുജന സമ്പര്‍ക്ക വകുപ്പ് ഡയറക്ടര്‍ ഡോ. കെ.അമ്പാടി നന്ദിയും പ്രകാശിപ്പിക്കും.
Discussion about this post