തിരുവനന്തപുരം: സംസ്ഥാനത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനു മറുപടി നല്കുകയായിരുന്ന റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്.
തുലാവര്‍ഷത്തോടനുബന്ധിച്ച് സംസ്ഥാനത്ത് അടുത്ത രണ്ടുമാസം നല്ല മഴ ലഭിച്ചാലും സംസ്ഥാനം കനത്ത വരള്‍ച്ചയെ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കാലവര്‍ഷത്തില്‍ 34 ശതമാനത്തിന്റെയും തുലാവര്‍ഷത്തില്‍ 69 ശതമാനത്തിന്റെയും കുറവുണ്ടായതായും അദ്ദേഹം സഭയെ അറിയിച്ചു.
മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടര്‍മാരുമായി വരള്‍ച്ച സംബന്ധിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. വരള്‍ച്ച രൂക്ഷമായ എല്ലാ മേഖലകളിലും സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി കുടിവെള്ള വിതരണം നടത്തും. ജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ സഭയെ അറിയിച്ചു. വി.എസ്. ശിവകുമാര്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്കിയത്.
Discussion about this post