ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ട സിമി ഭീകരര്‍ കൊല്ലപ്പെട്ടു. വാര്‍ഡനെ കഴുത്തറുത്ത് കൊന്നശേഷം ജയില്‍ ചാടിയ ഇവര്‍ ഇത്‌ഖേദി ഗ്രാമത്തില്‍വച്ചു പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. സിമി തീവ്രവാദികള്‍ ജയില്‍ ചാടിയ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇവര്‍ ജയില്‍ ചാടിയത്. കൂട്ടിക്കെട്ടിയ ബെഡ് ഷീറ്റുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ജയിലിനു പുറത്തുകടന്നത്. സംഭവത്തെത്തുടര്‍ന്ന് നാല് ജയില്‍ അധികൃതരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മധ്യപ്രദേശ് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post