ന്യൂഡല്‍ഹി: മമതാ ബാനര്‍ജി അവതരിപ്പിച്ച റെയില്‍വെ ബജറ്റില്‍ കേരളത്തിന് 12 പുതിയ ട്രെയിനുകള്‍ അനുവദിച്ചു. സ്വാമി വിവേകാനന്ദന്റെ സ്മരണയ്ക്കായി വിവേകാനന്ദ എക്സ്പ്രസ് എന്ന പേരിലും പുതിയ ട്രെയിന്‍ സര്‍വീസ് നടത്തും. ഇത് ആസാമിലെ ദിബ്രുഗ
റില്‍ നിന്ന് തുടങ്ങി തിരുവനന്തപുരം വഴി കന്യാകുമാരിയിലേക്കാണ് ഓടുക. പുതുതായി അവതരിപ്പിച്ച സ്റ്റുഡന്റ് എക്സ്പ്രസിലും ഒരെണ്ണം കേരളത്തിന് ലഭിച്ചു. ചെ
ന്നൈ-പോണ്ടിച്ചേരി-തിരുവനന്തപും റൂട്ടിലായിരിക്കും ഈ പുതിയ തീവണ്ടി സര്‍വീസ് നടത്തുക. പുതുതായി അനുവദിച്ച മെമു സര്‍വീസുകളില്‍ രണ്ടെണ്ണവും കേരളത്തിന് കിട്ടി. എറണാകുളം-ആലപ്പുഴ-കൊല്ലം റൂട്ടിലും, കൊല്ലം-നാഗര്‍കോവില്‍ റൂട്ടിലുമായിരിക്കും ഈ വണ്ടികള്‍ ഓടുക.
കേരളത്തിന് ലഭിച്ച പുതിയ തീവണ്ടികള്‍
* ചെന്നൈ-തിരുവന്തപുരം തുരന്തോ
* ഭാവ്‌നഗര്‍-കൊച്ചുവേളി എക്സ്പ്രസ്(കൊങ്കണ്‍ വഴി)
* നിലമ്പൂര്‍-തിരുവനന്തപുരം ലിങ്ക് എക്സ്പ്രസ്
* ദിബ്രുഗര്‍-തിരുവന്തപുരം-കന്യാകുമാരി എക്സ്പ്രസ്
* ബിലാസ്പൂര്‍-എറണാകുളം സൂപ്പര്‍ ഫാസ്റ്റ്
* പോര്‍ബന്തര്‍-കൊച്ചുവേളി എക്സ്പ്രസ്
* എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്
* ചെന്നൈ-പോണ്ടിച്ചേരി-എറണാകുളം സ്റ്റുഡന്റ് എക്സ്പ്രസ്
*മംഗലാപുരം-പാലക്കാട് ഇന്റര്‍സിറ്റി
*ഹൗറ-മംഗലാപുരം എക്സ്പ്രസ്(പാലക്കാട് വഴി)
* എറണാകുളം-ആലപ്പുഴ-കൊല്ലം മെമ്മു സര്‍വീസ്
*കൊല്ലം-നാഗര്‍കോവില്‍ മെമ്മു സര്‍വീസ്












Discussion about this post