തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനത്തിന് തലവരിപ്പണം വാങ്ങുന്ന സി.ബി.എസ്സ്.ഇ വിദ്യാലങ്ങളില്‍നിന്ന് തുകയുടെ പത്തിരട്ടി വരെ പിഴ ഈടാക്കുമെന്ന് സി.ബി.എസ്സ്.ഇ അധികൃതര്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനെ അറിയിച്ചു. ബിസിനസ്സായല്ല, സാമൂഹ്യസേവനമായാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുതെന്നും യാതൊരു വിധത്തിലുമുളള വാണിജ്യപ്രവര്‍ത്തനത്തിലും സ്‌കൂള്‍ ഉള്‍പ്പെടുില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുളളതായും സി.ബി.എസ്സ്.ഇ അധികൃതര്‍ വ്യക്തമാക്കി. സി.ബി.എസ്സ്.ഇയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള എല്ലാ വിദ്യാലങ്ങളുടെയും മേധാവികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ അയച്ചുകൊടുത്തിട്ടുണ്ട്.
എറണാകുളം ജില്ലയിലെ ഒരു സ്‌കൂളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സി.ബി.എസ്സ്.ഇയുടെ വിശദീകരണം. ഈ പരാതിയിന്‍മേല്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന തരത്തില്‍ മാത്രമേ ഫീസ് ഈടാക്കാവൂയെന്നും മറ്റേതെങ്കിലും പേരില്‍ അധികം തുക വാങ്ങരുതെന്നും സി.ബി.എസ്സ്.ഇ ഈ സ്‌കൂളിന് നിര്‍ദ്ദേശം നല്‍കി. കൂടാതെ, കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍, സി.ബി.എസ്സ്.ഇ അഫിലിയേഷന്‍ ബൈലാ, സംസ്ഥാന വിദ്യാഭ്യാസവകുപ്പ് നല്‍കിയ എന്‍.ഓ.സിയിലെ വ്യവസ്ഥകള്‍ എന്നിവ പാലിക്കാനും ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ഏഴു ദിവസത്തിനകം അറിയിക്കാനും സ്‌കൂളിനോട് സി.ബി.എസ്സ്.ഇ ആവശ്യപ്പെട്ടു.
Discussion about this post