ചെന്നൈ: പനിയും നിര്‍ജലികരണവും മൂലം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉള്ളതായി എഐഎഡിഎംകെ വക്താവ് പന്റുട്ടി എസ്. രാമചന്ദ്രന്‍ അറിയിച്ചു. ജയലളിത സാധാരണ ജീവിതത്തിലേക്കു മടങ്ങിവരുന്നതായും പൊതു പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കുമെന്നും രാമചന്ദ്രന്‍ അറിയിച്ചു.
ജയലളിത സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതായും അവരുടെ ആരോഗ്യനില മെച്ചപ്പെട്ടിരിക്കുന്നതായും ഡോക്ടര്‍മാരും അറിയിച്ചു.
Discussion about this post