മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. മുഖ്യ സെലക്ടര്‍ എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സമിതിയാണ് ടീം തെരഞ്ഞെടുത്തത്. ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
പരിക്ക് കാരണം ബാറ്റ്സ്മാന്മാരായ കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്, രോഹിത് ശര്‍മ എന്നിവരെ ഒഴിവാക്കി. ഗൗതം ഗംഭീറിനെ ടീമില്‍ നിലനിര്‍ത്തി. ട്വന്റി–20യില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ടീമിലെ പുതുമുഖം.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ആര്.അശ്വിന്, ഗൗതം ഗംഭീര്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, മുഹമ്മദ് ഷമി, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ, കരുണ്‍ നായര്‍, മുരളി വിജയ്, ഉമേഷ് യാദവ്, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, ജയന്ത് യാദവ്.
Discussion about this post