തിരുവനന്തപുരം: രാജ്യത്ത് നവംബര്‍ 19 മുതല്‍ 25 വരെ ക്വാമി ഏകതാ വാരം ആചരിക്കും. ദേശാഭിമാനവും ദേശീയോദ്ഗ്രഥനവും സാമുദായിക സൗഹാര്‍ദവും ഊട്ടിയുറപ്പിക്കാന്‍ സംഘടിപ്പിക്കുന്ന വാരാചരണത്തിന്റെ ഭാഗമായി നവംബര്‍ 19 രാവിലെ പതിനൊന്നിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലും സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കും. വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടങ്ങള്‍ മതേതര, വര്‍ഗീയവിരുദ്ധ, അഹിംസാ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന പരിപാടികളും സംഘടിപ്പിക്കും.
Discussion about this post