Friday, September 4, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ശബരിമല : ത്രിവേണിയില്‍ വെള്ളപ്പൊക്കം നേരിടാന്‍ മുന്‍കരുതല്‍ സംവിധാനം പരിഗണനയില്‍

by Punnyabhumi Desk
Nov 5, 2016, 06:15 pm IST
in മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട:
പമ്പയിലും ത്രിവേണിയിലും വെള്ളപ്പൊക്കമുണ്ടാവുന്നത് നേരിടാന്‍ മുന്‍കരുതല്‍ സംവിധാനം പരിഗണനയില്‍. പമ്പയുടെ മുകള്‍ഭാഗങ്ങളില്‍ കനത്ത മഴയുണ്ടായാല്‍ കെ.എസ്.ഇ.ബിയുടെ പവര്‍ സ്റ്റേഷനുകളില്‍ നിന്ന് പമ്പയിലെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലേക്ക് അടിയന്തര സന്ദേശം കൈമാറുന്നതിനുള്ള സംവിധാനമാണ് ജില്ലാ ഭരണകൂടം പരിഗണിക്കുന്നത്. കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് ത്രിവേണിയില്‍ വെള്ളംകയറി വാഹനങ്ങള്‍ മുങ്ങിയ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം പരിഗണിക്കുന്നത്. ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉദ്യോഗസ്ഥരുടെ ശബരിമല യോഗത്തിലാണ് തീരുമാനം.

ആരോഗ്യ വകുപ്പിന്റെ 18 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ശബരിമലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആശുപത്രി മാലിന്യം ഐ.എം.എയുടെ പാലക്കാടുള്ള ഇമേജ് എന്ന ഏജന്‍സി ഏറ്റെടുത്തു കൊണ്ടുപോയി നശിപ്പിക്കും.

ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് കുടിവെള്ളം നല്‍കുന്നതിന് ദേവസ്വം ബോര്‍ഡും വാട്ടര്‍ അതോറിറ്റിയും വിപുലമായ സംവിധാനമൊരുക്കും. വാട്ടര്‍ അതോറിറ്റി പുതിയ എട്ട് ആര്‍.ഒ പ്ലാന്റുകള്‍ സ്ഥാപിക്കും. 120 കിയോസ്‌കുകളിലൂടെ കുടിവെള്ളം നല്‍കും. നിലവില്‍ ആറ് ആര്‍.ഒ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേവസ്വം നവംബര്‍ അവസാനത്തോടെ മൂന്ന് ആര്‍.ഒ പ്ലാന്റുകള്‍ സ്ഥാപിക്കും. പമ്പയില്‍ 50, പാണ്ടിത്താവളത്ത് 100, നിലയ്ക്കലില്‍ 50 വാട്ടര്‍ കിയോസ്‌കുകളിലൂടെ വെള്ളം നല്‍കും. മണിക്കൂറില്‍ 1000 ലിറ്റര്‍ കുടിവെള്ളം ലഭ്യമാകുന്ന ആര്‍.ഒ പ്ലാന്റുകള്‍ പമ്പയിലും സന്നിധാനത്തും ഉടന്‍ സ്ഥാപിക്കും. കൂടാതെ ചുക്കുവെള്ള കൗണ്ടറുകളുമുണ്ടാവും.

സന്നിധാനത്തെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം മലിനീകരണ നിയന്ത്രണ ബോര്‍ഡ് 11ന് പരിശോധിക്കും. വനം വകുപ്പ് 64 ഇക്കോ ഗാര്‍ഡുകളെ നിയോഗിക്കും. അപകട മരങ്ങളായി വനം വകുപ്പ് കണ്ടെത്തിയ 94 എണ്ണത്തില്‍ ബാക്കിയുള്ള ഏഴ് വന്‍ മരങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചശേഷം ഉടന്‍ മുറിച്ചുമാറ്റും. എക്‌സൈസ് വകുപ്പ് പരിശോധന ഊര്‍ജിതമാക്കും. ശബരിമലയിലെ നായ്ക്കളെ വന്ധീകരിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക സംഘം ഇന്നലെയെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ഗുണമേന്മ പരിശോധിക്കും.

വിവിധ വകുപ്പുകള്‍ നടത്തുന്ന അറ്റകുറ്റപ്പണികള്‍ ഈ മാസം 12ന് മുന്‍പ് പൂര്‍ത്തിയാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എ.ഡി.എം അനു എസ്.നായര്‍, ദുരന്ത നിവാരണം ഡെപ്യുട്ടി കളക്ടര്‍ ജി.ബാബു, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies