പത്തനംതിട്ട: കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വേണ്ടിയുള്ളതാണ് റോഡെന്നും കല്ലും മണ്ണും ആക്രിസാധനങ്ങളും പഴയ വാഹനങ്ങളും ഇടാനുള്ളതല്ലെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. നവീകരിച്ച തിരുവല്ലകുമ്പഴ സംസ്ഥാന പാതയുടെ ഉദ്ഘാടനം പത്തനംതിട്ട നഗരസഭാ ഓപ്പണ്‍ സ്റ്റേജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
റോഡരില്‍ ആക്രിസാധനങ്ങള്‍ ഇടുന്നത് സ്ഥിരം കാഴ്ചയാണ്. ഒരു പഞ്ചായത്ത് പ്രസിഡന്റും ഇതിനെതിരെ നടപടിയെടുക്കാറില്ല. എന്നാല്‍ ഇതിന് സര്‍ക്കാര്‍ മാറ്റം വരുത്തും. റോഡുകളെ റോഡുകളായി നിലനിര്‍ത്തും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ 2000 കോടി രൂപയുടേയും സംസ്ഥാനത്ത് 50000 കോടി രൂപയുടേയും റോഡ് വികസനം നടപ്പാക്കും. തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിലെ 33 കിലോമീറ്റര്‍ റോഡാണ് നവീകരിച്ചത്. 25.06 കോടി രൂപ ചെലവായ റോഡിന് മൂന്നു വര്‍ഷത്തെ മെയിന്റനന്‍സ് ഗ്യാരണ്ടിയുമുണ്ടെന്ന് മന്ത്രി പറഞ്ഞു.
വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ ബിനു വി.വി, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ജെ.അനില്‍കുമാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.പി ഉദയഭാനു, എ.പി ജയന്‍, സക്കീര്‍ ഹുസൈന്‍, അലക്‌സ് കണ്ണമല, കെ.ഇ അബ്ദുറഹിമാന്‍, രാജു നെടുവംപുറം, മാത്യൂസ് ജോര്‍ജ്, എന്‍.സജികുമാര്‍, ടി.കെ.ജി നായര്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post