തിരുവനന്തപുരം: ജാതിമത ഭേദമില്ലാതെ ഏവര്‍ക്കും പൂജാധികാരം ഉണ്ടെന്നു പ്രഖ്യാപിക്കപ്പെട്ട തന്ത്രപ്രവേശന വിളംബരത്തിന്റെ 16-ാം വാര്‍ഷികാഘോഷസമ്മേളനം പ്രസ്‌ക്ലബ്ബില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിച്ചു.
പുതുമന തന്ത്രവിദ്യാലയം പ്രധാനാചാര്യന്‍ പുതുമന മഹേശ്വരന്‍ നമ്പൂതിരി വിളംബര അനുസ്മരണം നടത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പുതുമന തന്ത്രവിദ്യാലയത്തില്‍ നിന്നും പൂജാപഠനം പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ അജയ് തറയില്‍, കെ. രാഘവന്‍, ദേവസ്വം ബോര്‍ഡ് പി.ആര്‍.ഒ മുരളീധരന്‍ നായര്‍, കൗണ്‍സിലര്‍ ജോണ്‍സണ്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Discussion about this post