തിരുവനന്തപുരം: പത്രപ്രവര്‍ത്തകനായിരുന്ന മംഗലത്തുകോണം ബി. കൃഷ്ണന്റെ സ്മരണാര്‍ഥം രൂപവത്കരിച്ച മംഗലത്തുകോണം ബി. കൃഷ്ണന്‍ സ്മാരക ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികാചരണവും അവാര്‍ഡ് ദാനവും പ്രസ് ക്ലബില്‍ നടന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമശ്രേഷ്ഠ പുരസ്‌കാരം മാതൃഭൂമി ബ്യൂറോ ചീഫ് ജി. ശേഖരന്‍ നായര്‍ക്കും ഉത്തമ രാഷ്ട്രീയ പൊതുപ്രവര്‍ത്തകനുള്ള കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം എ. സമ്പത്ത് എ.പി.ക്കും ദേവസ്വം മന്ത്രി വിതരണം ചെയ്തു. പതിനായിരത്തി ഒരുനൂറ്റിപതിനൊന്ന് രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ട്രസ്റ്റ് പ്രസിഡന്റ് എസ്.കെ. അശോക് കുമാര്‍, ജനറല്‍ സെക്രട്ടറി മംഗലത്തുകോണം ബി. സുരേന്ദ്രന്‍, പൂവച്ചല്‍ സദാശിവന്‍, അഡ്വ.ധീരേന്ദ്രകൃഷ്ണന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post