തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ അനിശ്ചിതകാല നിസഹകരണ സമരം തുടങ്ങും. ശമ്പള വര്‍ദ്ധന നടപ്പാക്കാതെ സര്‍ക്കാര്‍ വാഗ്ദാന ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ സമരം നടത്തുന്നത്.
സ്പെഷ്യല്‍ പേയും കോമണ്‍ സ്പെഷ്യല്‍ അലവന്‍സും അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചുകൊണ്ട് ഡോക്ടര്‍മാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് 2004ല്‍ എട്ടാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. നിര്‍ദ്ദേശം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് അന്ന് കെ.ജി.എം.ഒ.എ നിസഹകരണ സമരം നടത്തിയിരുന്നു.
അടുത്ത ശമ്പള കമ്മിഷനിലൂടെ പരാതി പരിഹരിക്കുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് അന്ന് ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്നും പിന്മാറുകയായിരുന്നു. എന്നാല്‍ ഒമ്പതാം ശമ്പള കമ്മീഷനും നിരാശപ്പെടുത്തിയതിനാലാണ് അനിശ്ചിതകാല സമരത്തിലേക്ക് വീണ്ടും നീങ്ങുന്നതെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി.
പള്‍സ് പോളിയോ ദിനമായ നാളെ വഞ്ചനാദിനമായി ആചരിച്ചുകൊണ്ടാണ് നിസഹകരണ സമരം തുടങ്ങുന്നത്. ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ സമരം ബാധിക്കില്ല. എന്നാല്‍ മെഡിക്കല്‍ ക്യാമ്പുകള്‍, അവലോകന യോഗങ്ങള്‍, ക്ലാസുകള്‍ എന്നിവ ഡോക്ടര്‍മാര്‍ ബഹിഷ്ക്കരിക്കും.
Discussion about this post