സന്നിധാനം: മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. വൈകുന്നേരം 5ന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ നിലവിലെ മേല്‍ശാന്തി എസ് ഇ ശങ്കരന്‍ നമ്പൂതിരി നടതുറന്ന് നെയ് വിളക്ക് തെളിയിക്കും.
വൈകുന്നേരം ആറിന് സന്നിധാനത്തെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കും. ആദ്യം സന്നിധാനം മേല്‍ശാന്തിയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കും. പുതിയ മേല്‍ശാന്തിയെ തന്ത്രി കണ്ഠരര് രാജീവര് ശ്രീകോവിലിനുള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി അയ്യപ്പ മൂലമന്ത്രം ചൊല്ലിക്കൊടുക്കും.
വൃശ്ചികം ഒന്നിന് പുലര്‍ച്ചെ ശബരിമല നട ടി.എം.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും മാളികപ്പുറം നട പുതുമന മനു നമ്പൂതിരിയുമാവും തുറക്കുക. ഡിസംബര്‍ 26നാണ് മണ്ഡലപൂജ.
Discussion about this post