തിരുവനന്തപുരം: 2017 ലെ സര്‍ക്കാര്‍ ഡയറിയുടെ കരട് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kerala.gov.in ലും പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റായ www.gad.kerala.gov.in ലും പ്രസിദ്ധികരിച്ചു. വിവിധ വകുപ്പുകളില്‍ നിന്നും, ഓഫീസുകളില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കരട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ഡയറിയില്‍ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തേണ്ടതിനാല്‍ മാറ്റങ്ങളോ, തിരുത്തലുകളോ ഉണ്ടെങ്കില്‍ അവ നവംബര്‍ 16 ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് തിരുത്തി അപ്‌ഡേറ്റ് ചെയ്യണം. ഇതിനു ശേഷം വിവരങ്ങളില്‍ മാറ്റം വരുത്താനാകില്ല. ഡയറിയില്‍ ഉള്‍പ്പെട്ടിട്ടുളള അതത് വകുപ്പുകളുടെ/ഓഫീസുകളുടെ/സ്ഥാപനങ്ങളുടെ വിവരങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ആ വകുപ്പിന്റെ/ഓഫീസിന്റെ/സ്ഥാപനത്തിന്റെ മേലധികാരിക്ക് ആയിരിക്കും.












