തിരുവനന്തപുരം: കറന്‍സി ആശയകുഴപ്പം മൂലം ഉപഭോക്താക്കള്‍ വിപണിയെ സമീപിക്കാത്ത വെല്ലുവിളി നേരിടാന്‍ തിരുവനന്തപുരം നഗരത്തിലെ ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി വിപണന സ്റ്റാളുകളില്‍ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വാങ്ങാന്‍ സൗകര്യം ഏര്‍പ്പെടുത്തി.
തുടക്കത്തില്‍, നഗരത്തിലെ പാളയം, പഴവങ്ങാടി, പൂജപ്പുര, പേട്ട ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളിലാണ് ഈ സൗകര്യം ലഭ്യമാവുക. ക്രമാനുഗതമായി മറ്റ് നഗരങ്ങളിലെ സ്റ്റാളുകളില്‍ കൂടി ഈ സൗകര്യം വ്യാപിപ്പിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
Discussion about this post