ന്യൂഡല്‍ഹി: ബാങ്കുകളില്‍ പണം മാറിയെടുക്കുന്നതിനായി തിരിച്ചറിയല്‍ കാര്‍ഡുകളുടെ പകര്‍പ്പ് ആവശ്യമില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഇതറിയിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് വിവിധ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.
നേരത്തെ, തിരിച്ചറിയല്‍ രേഖകളുടെ ഫോട്ടോകോപ്പി സമര്‍പ്പിച്ചാല്‍ മാത്രമേ പണം മാറിനല്‍കൂ എന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ പുതിയ നിര്‍ദ്ദേശപ്രകാരം പണം മാറുന്നതിനായി ബാങ്കിലെത്തുന്നവര്‍ ആവശ്യമായ തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതിയാല്‍ മതിയെന്നും ബാങ്ക് അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ കാണിച്ചശേഷം തിരിച്ചുനല്‍കുമെന്നും ഇടപാടുകാരോട് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.
ഒരാള്‍ക്ക് ബാങ്കില്‍നിന്നു മാറിയെടുക്കാന്‍ കഴിയുന്ന തുകയുടെ പരിധി 4500 രൂപയായി നിജപ്പെടുത്തിയിരുന്നു. എന്നാല്‍ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് പരിധിയില്ല. എടിഎമ്മുകളിലൂടെ ഒരുദിവസം 2500 രൂപയും പിന്‍വലിക്കാന്‍ കഴിയും.
Discussion about this post