മുംബൈ: പ്രശസ്ത നാടക ടെലിവിഷന്‍ നടന്‍ മുകേഷ് റാവലിനെ (66) മുംബൈയിലെ കാണ്‍ഡിവാലി റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്രശസ്ത ടെലിവിഷന്‍ പരമ്പരയായ രാമായണത്തില്‍ വിഭീഷണന്റെ വേഷം അവതരിപ്പിച്ച നടനാണ് റാവല്‍. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുമ്പോള്‍ ട്രെയിന്‍ തട്ടിയതാണെന്നാണ് കരുതുന്നത്. പടിഞ്ഞാറന്‍ കാണ്‍ഡിവാലിയിലാണ് റാവല്‍ താമസിച്ചിരുന്നത്.
റാവലാണ് അപകടത്തില്‍പെട്ടതെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. റാവലിനെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ റെയില്‍വെ പോലീസുമായി ബന്ധപ്പെട്ടു. റാവലിന്റെ വസ്ത്രം കണ്ടാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. ബുധനാഴ്ച റാവലിന്റെ സംസ്‌കാരം നടത്തി.
Discussion about this post