തിരുവനന്തപുരം: സര്‍ക്കാരിലേയ്ക്ക് അടയ്‌ക്കേണ്ട നികുതി ഫീസ്, ഫൈന്‍, ചാര്‍ജുകള്‍ എന്നീ ഇനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിലും ട്രഷറികളിലും നവംബര്‍ 24 വരെ പഴയ 500, 1000 നോട്ടുകള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍പ്പറഞ്ഞ ഇനങ്ങളിലുളള തുകയും പഴയ നോട്ടായി സ്വീകരിക്കും. ഇവ കൂടാതെ വൈദ്യുതി ചാര്‍ജ്, വെളളക്കരം എന്നിവയും പഴയ നോട്ടുകള്‍ ഉപയോഗിച്ച് 24 വരെ അടയ്ക്കാം. എന്നാല്‍ മുന്‍കൂര്‍ തുക ഇതുപ്രകാരം അടയ്ക്കാന്‍ അനുവാദമില്ല.
Discussion about this post