തിരുവനന്തപുരം: ഹരിതവിദ്യാലയം എന്ന ആശയം കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്. ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സും, വിവിധ വകുപ്പുകളും സംയുക്തമായി സംഘടിപ്പിച്ച സ്‌കൗട്ട് ഗൈഡ് വിദ്യാലയം ഹരിത വിദ്യാലയം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാരായമുട്ടം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൈവവൈവിധ്യമാണ് ജീവന്റെ അടിസ്ഥാനമെന്നും പ്രകൃതി എന്താണെന്നു മനസിലാക്കാനും പ്രകൃതിയോടിണങ്ങി ജീവിക്കാനും പുതുതലമുറയെ പ്രാപ്തമാക്കുകയാണ് ഹരിതവിദ്യാലയം എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ എം.എസ്. ജയ പദ്ധതിയുടെ വിശദീകരണം നടത്തി. കെ. ആന്‍സലന്‍ എം.എല്‍.എ, ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ് സംസ്ഥാന സെക്രട്ടറി എ.കെ. സജിത്ത്, ഡബ്ല്യൂ.ആര്‍. ഹീബ, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.ആര്‍. സുനിത, തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post