ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരിട്ട് വ്യക്തമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. നോട്ട് പിന്‍വലക്കാനിടയായ സാഹചര്യവും പിന്‍വലിച്ചതിനു ശേഷം കൈക്കൊണ്ട നടപടികളും രാഷ്ട്രപതിയെ പ്രധാനമന്ത്രി ധരിപ്പിച്ചു. ദീര്‍ഘമായ കൂടിക്കാഴ്ചയില്‍ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രധാനമന്ത്രിയോട് രാഷ്ട്രപതി ആവശ്യപ്പെട്ടു.
Discussion about this post