സന്നിധാനം: ശബരിമലയിലേക്ക് ഒഴുകിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് 24 മണിക്കൂറും അന്നദാനമൊരുക്കുകയാണ് ദേവസ്വം ബോര്‍ഡ്. രാവിലെ ആറു മുതല്‍ പത്തു വരെ പ്രാതലും ഉച്ചയ്ക്ക് 11 മുതല്‍ വൈകിട്ട് മൂന്നു വരെ ഊണും ലഭിക്കും. വൈകിട്ട് ഏഴു മുതല്‍ രാത്രി 11 വരെ അത്താഴവും 12 മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ ലഘുഭക്ഷണവുമാണ് നല്‍കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സന്നിധാനത്തെ അന്നദാനമണ്ഡപത്തില്‍ ഭക്ഷണം കഴിക്കാന്‍ തീര്‍ത്ഥാടകരുടെ നല്ല തിരക്കായിരുന്നു.
Discussion about this post