സന്നിധാനം: അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അപ്പവും അരവണയും വാങ്ങാന്‍ ധനലക്ഷ്മി ബാങ്ക് സന്നിധാനത്ത് സൗകര്യമൊരുക്കി. അപ്പവും അരവണയും വിതരണം ചെയ്യുന്ന നാലു കൗണ്ടറുകളില്‍ ഇതിനുള്ള സംവിധാനമുണ്ട്. സന്നിധാനത്തും മാളികപ്പുറത്തുമായി നിലവില്‍ 15 അപ്പം, അരവണ കൗണ്ടറുകളാണുള്ളത്. ഇതില്‍ 12 എണ്ണം സന്നിധാനത്താണ്. അപ്പം, അരവണ കൗണ്ടറിനു സമീപം പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ച് നോട്ട് മാറ്റിയെടുക്കുന്നതിന് ധനലക്ഷ്മി ബാങ്ക് സൗകര്യെമാരുക്കുന്നുണ്ട്.
നടപ്പന്തലിലും ഭസ്മക്കുളത്തിന് സമീപത്തെ ബ്രാഞ്ചിലുമായി രണ്ട് എ.ടി. എം കൗണ്ടറുകളാണ് ധനലക്ഷ്മി ബാങ്കിനുള്ളത്. പുണ്യം പൂങ്കാവനം ഓഫീസിനു സമീപം പുതിയതായി സ്ഥാപിച്ച എ.ടി. എം കൗണ്ടര്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
Discussion about this post