തിരുവനന്തപുരം: കണ്ണൂര്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കൂടുതല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ ചര്‍ച്ചകള്‍ നടത്താനും ധാരണയായി.
അക്രമം ഒഴിവാക്കാന്‍ സഹകരണം വാഗ്ദാനം ചെയ്യുന്ന ക്രിയാത്മക നിര്‍ദേശങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂരിലെ സംഘര്‍ഷങ്ങളുണ്ടായാല്‍ അക്രമികള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കും. നിഷ്പക്ഷമായ നടപടിക്കാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇത് കൂടുതല്‍ ശക്തമാക്കാന്‍ പോലീസിനോട് ആവശ്യപ്പെടും. ആയുധങ്ങളും ബോംബുകളുടെയും ശേഖരം കണ്ടെത്താന്‍ നടത്തുന്ന പരിശോധനകള്‍ ശക്തമാക്കും.
സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കാന്‍ പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സംഘടിക്കുന്ന അവസ്ഥ ഒഴിവാക്കുമെന്നും യോഗത്തില്‍ തീരുമാനമായി. അറസ്റ്റ് ചെയ്യപ്പെട്ടവരെ മോചിപ്പിക്കാന്‍ നിയമപരമായ നടപടികളിലൂടെ ശ്രമിക്കാമെന്നുള്ളപ്പോള്‍ ഇത്തരം സംഘര്‍ഷാന്തരീക്ഷം ഒഴിവാക്കണമെന്ന നിര്‍ദേശം യോഗത്തില്‍ ഉയരുകയായിരുന്നു. ആരാധനാലയങ്ങള്‍ ആരാധനാനടപടികള്‍ക്ക് മാത്രം ഉപയോഗിക്കണമെന്നും യോഗത്തില്‍ ധാരണയായി. സംഘടനകളുടെയും പാര്‍ട്ടികളുടെയും പ്രവര്‍ത്തനകേന്ദ്രമായി ആരാധനാലയങ്ങള്‍ മാറ്റരുത്. അനിഷ്ടസംഭവങ്ങളുണ്ടായാല്‍ വീടുകളും പാര്‍ട്ടി ഓഫീസുകളും ആക്രമിക്കുന്നത് ഒഴിവാക്കാനും സര്‍വകക്ഷിയോഗത്തില്‍ ധാരണയായി.
ഏതെങ്കിലും സാഹചര്യത്തില്‍ അക്രമമുണ്ടായാല്‍ അത് നടത്തിയവരെ സംരക്ഷിക്കുന്ന സ്ഥിതി ഒരു പാര്‍ട്ടികളും സ്വീകരിക്കേണ്ടെന്നും തീരുമാനിച്ചു. ഇത്തരക്കാരെ ബന്ധപ്പെട്ട പാര്‍ട്ടികള്‍ തള്ളിപ്പറയും. പ്രധാനകേന്ദ്രങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായി. അക്രമമുണ്ടായാല്‍ പ്രതികളെ തിരിച്ചറിയാന്‍ ഇത് വലിയതോതില്‍ സഹായിക്കുമെന്നും അഭിപ്രായമുയര്‍ന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ക്ക് പുറമേ, മറ്റുതലങ്ങളിലുള്ള ചര്‍ച്ചകളും തുടരാന്‍ തീരുമാനമായി. നിയമസഭാ പ്രാതിനിധ്യമുള്ള കക്ഷികള്‍ക്ക് പുറമേ, മറ്റ് സംഘടനകളുമായും സമാധാനശ്രമത്തിന്റെ ഭാഗമായി ചര്‍ച്ചകള്‍ക്ക് തയാറാണ്. പ്രാദേശികമായി സംഘര്‍ഷങ്ങളുള്ള സ്ഥലങ്ങളില്‍ ചര്‍ച്ചകള്‍ക്കും പ്രശ്‌നപരിഹാരത്തിനും മുന്‍കൈയെടുക്കാന്‍ നേതൃത്വം നല്‍കാനുള്ള വേദി പോലീസ് ഉദ്യോഗസ്ഥരുടേയും മറ്റും നേതൃത്വത്തില്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ. ശൈലജ ടീച്ചര്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധകക്ഷി നേതാക്കള്‍, ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Discussion about this post