തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ കൊലപ്പെടുത്തിയ കേസില്‍ എസ്.ജയമോഹനെ സിബിഐ അറസ്റ്റ് ചെയ്തു. കശുവണ്ടി കോര്‍പറേഷന്‍ ചെയര്‍മാനും സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ് ജയമോഹന്‍. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം മാക്‌സണ്‍ ഉള്‍പ്പെടെ മൂന്ന് സിപിഎം നേതാക്കള്‍ ഇന്നലെ അറസ്റ്റിലായിരുന്നു.
Discussion about this post