ശബരിമല: ശബരിമല ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം നവംബര്‍ 24-ാം തീയതി വൈകിട്ട് നാലിന് സന്നിധാനത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാകൃഷ്ണന്‍
പ്രകാശനം ചെയ്യും. യൂ ട്യൂബിന്റെ സമര്‍പ്പണം ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയിലും, ഫെയ്സ് ബുക്ക് പ്രകാശനം ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവനും നിര്‍വ്വഹിക്കും.
ശബരിമല സംബന്ധമായ സമ്പൂര്‍ണ്ണ വിവരങ്ങളടങ്ങുന്ന ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റാണ് സമര്‍പ്പിക്കുന്നതെന്ന് ബോര്‍ഡംഗം അജയ് തറയില്‍ അറിയിച്ചു. ലോകം മുഴുവനുമുള്ള ഭക്തര്‍ക്ക് തല്‍സമയം ശബരിമലയെ പറ്റി മനസ്സിലാക്കാനും ശബരിമലയില്‍ നടക്കു പൂജകളും, ആചാരങ്ങളും ആഘോഷങ്ങളും അടുത്ത് അറിയാനും ആധുനികമായ സാമൂഹ്യ മാധ്യമം ഉപയോഗിക്കുതിന്റെ ഭാഗമായാണ് വെബ്സൈറ്റെന്ന് അദ്ദേഹം പറഞ്ഞു.
ഫെയ്സ് ബുക്കും യൂ ട്യൂബും ഇന്നുതന്നെ ആരംഭിക്കും. ശബരിമലയെക്കുറിച്ചുള്ള ഒരു മൊബൈല്‍ ആപ്പ് ഇപ്പോള്‍ നിലവിലുണ്ട്. ശബരിമല മണ്ഡല പൂജ മകരവിളക്ക് തീര്‍ത്ഥാടന മഹോല്‍സവം പൂര്‍ണ്ണമായും ജനമധ്യത്തില്‍ സുതാര്യമായി അവതരിപ്പിക്കാനാണ് ദേവസ്വം ബോര്‍ഡ് സമൂഹ മാധ്യമങ്ങളെ അവലംബിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ശബരിമലയില്‍ നടക്കുന്ന എല്ലാ പരിപാടികളും തല്‍സമയം അഞ്ച് വെബ് കാമറകളിലൂടെ 24 മണിക്കൂറും കാണാന്‍ കഴിയും വിധമുള്ള സംവിധാനവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കുന്നുണ്ട്. ആദ്യ പടിയൊേണം ഇംഗ്ലീഷിലാണ് വെബ്സൈറ്റ്. തുടര്‍ന്ന് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ചുഭാഷകള്‍ കൂടി ഉള്‍ക്കൊള്ളിച്ച് ആകെ ആറു ഭാഷകളില്‍ സൈറ്റ് അപ്ലോഡ് ചെയ്യും. ശബരിമലയിലെ എല്ലാ വിവരങ്ങളും അതോടൊപ്പം അനുബന്ധ അമ്പലങ്ങളായ പമ്പ, നിലയ്ക്കല്‍, എരുമേലി, കുളത്തൂപുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലെ വിശദവിവങ്ങളും വെബ്സൈറ്റില്‍ ഉണ്ടാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി സി-ഡിറ്റ് ആണ സൈറ്റ് രൂപകല്‍പന ചെയ്തത്.
Discussion about this post