ശബരിമല: ശബരിമല സന്നിധാനത്ത് ദിനംപ്രതി എത്തുന്ന പതിനായിരക്കണക്കിന് ഭക്തന്മാരുടെ ആരോഗ്യപരിചരണത്തില്‍ ശ്രദ്ധയൂന്നി ഗവണ്മെന്റ് ഡിസ്പെന്‍സറി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. എല്ലാവിധ സംവിധാനങ്ങളോടും കൂടി പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ രണ്ടു കാര്‍ഡിയോളജിസ്റ്റ്, ഒരു സര്‍ജന്‍, ഒരു ഓര്‍ത്തോപീഡിക് സര്‍ജന്‍, ഒരു അനസ്തെറ്റിസ്റ്റ്, ഒരു പീഡിയാട്രീഷ്യന്‍, രണ്ട് അസിസ്റ്റന്റ് സര്‍ജന്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ സജ്ജരായി രംഗത്തുണ്ട്. വിവിധ പരിശോധനയ്ക്കായി ലബോറട്ടറി സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. എക്സ് റേ സൗകര്യം പമ്പയില്‍ ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ രോഗികളെ പമ്പയില്‍ എത്തിക്കുവാന്‍ ഓഫ് റോഡ് ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നവംബര്‍ 27 വരെ 29355 അയ്യപ്പന്മാര്‍ ചികിത്സതേടി എത്തി. ഇതില്‍ 3017 പേര്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളായിരുന്നു. ഇന്നലെ (നവംബര്‍ 28) 1310 അയ്യപ്പന്മാര്‍ ചികിത്സയ്കെത്തി. ഇതുവരെ ആറ് ഹൃദ്രോഗ മരണങ്ങളും രണ്ട് റോഡ് ആക്സിഡന്റ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. ജി.സുരേഷ് ബാബു അറിയിച്ചു.













Discussion about this post